Posts

1 വിഷം തിന്നേ ഇന്ന് രസം കിട്ടൂ. 2 പണിമുടക്കാൻ ഇടി പണം മുടക്കാൻ മടി. 3 കവിത കക്കാം കവിയെ കാക്കാം. 4 ഉറക്കം നടക്കാതെങ്ങനെയുണരും? 5 മഴയോരോന്നിലും മലയിടിഞ്ഞിറങ്ങുന്നു മലയുണ്ടാവില്ലിനിയേറെ നാൾ മലയേറട്ടെ മഹിളകൾ മണ്ണുമായ്..       -സുജിത് കുട്ടനാരി
കാക്ക .............. 1 കറുത്തിട്ടും നീ കാട്ടിലേക്ക് പറന്നില്ല- യീവെളുത്ത മുറ്റത്തെ കറുപ്പ് കൊത്തിത്തിന്നു . 2 കറുത്ത പക്ഷിയും വെളുത്ത പക്ഷവും.             -സുജിത് കുട്ടനാരി
ഓണക്കവർച്ച ഓണമില്ലാതല്ല, ഓണമുണ്ണാൻ കാണമായുള്ള കരുതൽ പോലും കാൽ വിലങ്ങറ്റിച്ചു ഭ്രാന്തൻ പുഴ കണ്ടങ്ങിരിക്കെ കവർന്നു പോയി.       ✍🏼 സുജിത് കുട്ടനാരി.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻                                          മിനിക്കഥ  പ്രളയോപഹാരം പതിവുപോലെ കണാരേട്ടൻ രാവിലെ തന്നെ എത്തി.  വിതരണക്കാരൻ അലക്ഷ്യമായി മുറ്റത്തേക്ക് എറിഞ്ഞിട്ടു പോയ പത്രം കയ്യിലെടുത്ത് അയാൾ രവിയുടെ നേരെ നീട്ടി. പിന്നെ മേലോട്ട് നോക്കി  ' തിരുവോണായിട്ടാണോ ഇന്നിത്ര തെളിച്ചൊക്കെ കാണന്ന്ണ്ട്.' ആകാശത്തിന്റെ തെളിച്ചം കണാരേട്ടന്റെ മുഖത്തേക്ക് പരന്നു. പ്രളയമൊക്കെ ഇക്കുറി നമ്മളെ ഓണത്തെ മുക്കിക്കളഞ്ഞല്ലെ കണാരേട്ടാ. രവി പറഞ്ഞത് കേൾക്കാൻ  ക്ഷമയില്ലാത്ത പോലെ കാണാരേട്ടൻ അയാളെ  കുറച്ചു കൂടെ അടുത്തേക്ക് വന്നു നിന്നു. 'പ്രളയൊക്കെണ്ടാവും. ന്നാലും അകത്തൊരു പ്രളയം ണ്ടാവ്മ്പൊളാ അതിന്റെര് ദ്.' കീശയ്ക്ക് നേരെ നോക്കി കണാരേട്ടന്റെ നിൽപ് എന്തിനാണെന്ന് രവിക്ക് അറിയാഞ്ഞിട്ടല്ല. കള്ള് കുടിക്കാൻ കാശ് നേരെ ചോദിക്കാനറിയാത്ത കണാരേട്ടന്റെ വഴികൾ അയാൾക്കെപ്പോഴും ഒരു കൗതുകമാണ്. കഴിഞ്ഞ തവണേം വെള്ളമടിക്കരുതേന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞാൽ അടിക്കാതിരിക്കൊന്നുമില്ല. വെള്ളമടിക്കുന്നതൊക്കെ നടക്കട്ടെ. പ്രളയമാകാതെ നോക്കിക്കൊള്ളണം. രവി പറഞ്ഞു. കയ്യിലേക്ക് നീട്ടിയ കാശിൽ നോക്കി ഷട്ട
*ഭ്രാന്ത്* അര ഭ്രാന്തിനെ മുഴുഭ്രാന്താക്കിയ ആരാന്റെ ഭ്രാന്ത്.      ✍🏼സുജിത് കുട്ടനാരി
⚽⚽⚽⚽⚽⚽⚽⚽⚽⚽ ❤ *ഫാൻ* ❤ 'ഈ ലോകകപ്പ് കാലത്തെ ഫാനെല്ലാം കൂടി കറങ്ങിയിരുന്നേൽ ഒരു ബല്യ ചുഴലിക്കാറ്റ് ണ്ടാവായ്ന്.' ബസ് സ്റ്റോപ്പിലിരുന്ന് ജാനിക്കുട്ടി ഇങ്ങനെ പറഞ്ഞത് എതിർവശത്തെ കൂറ്റൻ ഹോർഡിംഗുകൾ കണ്ടിട്ടാണെന്നറിയാം. എന്നാലും അതിൽ തനിക്കിട്ടൊരു കൊട്ടില്ലേന്ന് ചന്ദ്രുനൊരു തോന്നൽ. 'അല്ല നീയിപ്പം ബൽജിയമായല്ലെ? ഫാനൊന്നുമില്ലാതെ കറങ്ങിത്തിരിഞ്ഞ് സെമി ഫൈനല് വരെയെത്തിയ ബൽജിയം'. 'ഞാൻ ബൽജിയോം  കിൽജിയോമൊന്നുമല്ല. ചന്ദ്രു ഇന്നലെ റെഡിമെയ്ഡ് കടേന്ന് ബ്രസീലിന്റെ ടീ ഷർട്ടും കൊടീം വാങ്ങി പോകണത് കണ്ടു. ഈ പാവം പിന്നാലെ വന്ന് കുറേ വിളിച്ചു. ചന്ദ്രുന്പ്പം ഞാനൊന്നും അല്ലല്ലോ. ബ്രസീലല്ലെ. രാത്രി അത് തോറ്റപ്പള സമാധാനായത്. തോക്കണം... തോക്കണം. ഇവിടെ ഈ പാവം ഞാൻ ചന്ദ്രൂനെ മനസിലിട്ട് ആരാധിക്കുമ്പൊ ആവശ്യല്ലാണ്ട് നട്ടപ്പാതിര നേരോം ബ്രസീലുംന്ന് ഫാനെനും പറഞ്ഞ് ഉറക്കം കെടുത്തി ഇരിക്കണ്.' ജനിക്കുട്ടിയുടെ പിറുപിറുക്കൽ കേട്ട് ഞെട്ടിത്തരിച്ച ചന്ദ്രു കൂറ്റൻ ഹോർഡിഗിൽ തലയുയർത്തി നിൽക്കുന്ന നെയ്മറെ നോക്കി വാ പിളർത്തി. 'നെയ്മു, നിന്റെ ഗോൾ ശ്രമമെല്ലാം തടയാൻ ബൽജിയം ബാക്കുകൾ മാത്രമല്ല ,ഇവളുടെ പ്രാർത്
✍🏼 നുണ പടർന്നു പന്തലിച്ചാലും, നേരിനേ വേരു കാണൂ.       സുജിത് കുട്ടനാരി