1
വിഷം തിന്നേ
ഇന്ന് രസം കിട്ടൂ.

2
പണിമുടക്കാൻ ഇടി
പണം മുടക്കാൻ മടി.

3
കവിത കക്കാം
കവിയെ കാക്കാം.

4
ഉറക്കം നടക്കാതെങ്ങനെയുണരും?

5
മഴയോരോന്നിലും മലയിടിഞ്ഞിറങ്ങുന്നു
മലയുണ്ടാവില്ലിനിയേറെ നാൾ
മലയേറട്ടെ മഹിളകൾ മണ്ണുമായ്..



      -സുജിത് കുട്ടനാരി

Comments

Popular posts from this blog