⚽⚽⚽⚽⚽⚽⚽⚽⚽⚽

❤ *ഫാൻ* ❤

'ഈ ലോകകപ്പ് കാലത്തെ ഫാനെല്ലാം കൂടി കറങ്ങിയിരുന്നേൽ ഒരു ബല്യ ചുഴലിക്കാറ്റ് ണ്ടാവായ്ന്.'
ബസ് സ്റ്റോപ്പിലിരുന്ന് ജാനിക്കുട്ടി ഇങ്ങനെ പറഞ്ഞത് എതിർവശത്തെ കൂറ്റൻ ഹോർഡിംഗുകൾ കണ്ടിട്ടാണെന്നറിയാം. എന്നാലും അതിൽ തനിക്കിട്ടൊരു കൊട്ടില്ലേന്ന് ചന്ദ്രുനൊരു തോന്നൽ.
'അല്ല നീയിപ്പം ബൽജിയമായല്ലെ? ഫാനൊന്നുമില്ലാതെ കറങ്ങിത്തിരിഞ്ഞ് സെമി ഫൈനല് വരെയെത്തിയ ബൽജിയം'.
'ഞാൻ ബൽജിയോം  കിൽജിയോമൊന്നുമല്ല. ചന്ദ്രു ഇന്നലെ റെഡിമെയ്ഡ് കടേന്ന് ബ്രസീലിന്റെ ടീ ഷർട്ടും കൊടീം വാങ്ങി പോകണത് കണ്ടു. ഈ പാവം പിന്നാലെ വന്ന് കുറേ വിളിച്ചു. ചന്ദ്രുന്പ്പം ഞാനൊന്നും അല്ലല്ലോ. ബ്രസീലല്ലെ. രാത്രി അത് തോറ്റപ്പള സമാധാനായത്. തോക്കണം... തോക്കണം. ഇവിടെ ഈ പാവം ഞാൻ ചന്ദ്രൂനെ മനസിലിട്ട് ആരാധിക്കുമ്പൊ ആവശ്യല്ലാണ്ട് നട്ടപ്പാതിര നേരോം ബ്രസീലുംന്ന് ഫാനെനും പറഞ്ഞ് ഉറക്കം കെടുത്തി ഇരിക്കണ്.'
ജനിക്കുട്ടിയുടെ പിറുപിറുക്കൽ കേട്ട് ഞെട്ടിത്തരിച്ച ചന്ദ്രു കൂറ്റൻ ഹോർഡിഗിൽ തലയുയർത്തി നിൽക്കുന്ന നെയ്മറെ നോക്കി വാ പിളർത്തി.
'നെയ്മു, നിന്റെ ഗോൾ ശ്രമമെല്ലാം തടയാൻ ബൽജിയം ബാക്കുകൾ മാത്രമല്ല ,ഇവളുടെ പ്രാർത്ഥന ഉണ്ടായിരുന്നെടാ...'

        സുജിത് കുട്ടനാരി

⚽⚽⚽⚽⚽⚽⚽⚽⚽⚽r

Comments

Popular posts from this blog