🌻🌻🌻🌻🌻🌻🌻🌻🌻🌻🌻    
                                     മിനിക്കഥ

 പ്രളയോപഹാരം

പതിവുപോലെ കണാരേട്ടൻ രാവിലെ തന്നെ എത്തി.
 വിതരണക്കാരൻ അലക്ഷ്യമായി മുറ്റത്തേക്ക് എറിഞ്ഞിട്ടു പോയ പത്രം കയ്യിലെടുത്ത് അയാൾ രവിയുടെ നേരെ നീട്ടി. പിന്നെ
മേലോട്ട് നോക്കി
 ' തിരുവോണായിട്ടാണോ ഇന്നിത്ര തെളിച്ചൊക്കെ കാണന്ന്ണ്ട്.'
ആകാശത്തിന്റെ തെളിച്ചം കണാരേട്ടന്റെ മുഖത്തേക്ക് പരന്നു.
പ്രളയമൊക്കെ ഇക്കുറി നമ്മളെ ഓണത്തെ മുക്കിക്കളഞ്ഞല്ലെ കണാരേട്ടാ.
രവി പറഞ്ഞത് കേൾക്കാൻ  ക്ഷമയില്ലാത്ത പോലെ
കാണാരേട്ടൻ അയാളെ  കുറച്ചു കൂടെ അടുത്തേക്ക് വന്നു നിന്നു.
'പ്രളയൊക്കെണ്ടാവും. ന്നാലും അകത്തൊരു പ്രളയം ണ്ടാവ്മ്പൊളാ അതിന്റെര് ദ്.'
കീശയ്ക്ക് നേരെ നോക്കി കണാരേട്ടന്റെ നിൽപ് എന്തിനാണെന്ന് രവിക്ക് അറിയാഞ്ഞിട്ടല്ല.
കള്ള് കുടിക്കാൻ കാശ് നേരെ ചോദിക്കാനറിയാത്ത കണാരേട്ടന്റെ വഴികൾ അയാൾക്കെപ്പോഴും ഒരു കൗതുകമാണ്.
കഴിഞ്ഞ തവണേം വെള്ളമടിക്കരുതേന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞാൽ അടിക്കാതിരിക്കൊന്നുമില്ല.
വെള്ളമടിക്കുന്നതൊക്കെ നടക്കട്ടെ. പ്രളയമാകാതെ നോക്കിക്കൊള്ളണം. രവി പറഞ്ഞു.
കയ്യിലേക്ക് നീട്ടിയ കാശിൽ നോക്കി ഷട്ടെറെല്ലാം തുറന്നിട്ട ഡാം പോലെ വായ തുറന്ന് കണാരേട്ടൻ ചിരിച്ചു.

     ✍🏼സുജിത് കുട്ടനാരി

🌻🌻🌻🌻🌻🌻🌻🌻🌻🌻

Comments

Popular posts from this blog