Posts

Showing posts from February, 2018
🌞🌞🌞🌞🌞🌞🌞🌞🌞🌞 വെളിച്ചം വരും.. ചിരി തരാതെ ചിറി പൂട്ടിപ്പിടിക്കട്ടെ മുഖം തരാതെ മുനവെച്ചു തിരിഞ്ഞു പോകട്ടെ.. ഉദിക്കുമൊരു നാൾ പുതിയൊരു സൂര്യൻ നിങ്ങൾക്കു തലക്കുള്ളിൽ വെളിച്ചമേകാൻ...           @സുജിത് കുട്ടനാരി. 🔥🔥🔥🔥🔥🔥🔥🔥🔥🔥
മാപ്പില്ല. മധു അച്ഛനുമമ്മയും മധുരമായ് വിളിച്ചപേര്. ജീവിതം കയ്പുള്ളതെല്ലാം കൊടുത്തവന് . താളം പിഴച്ച മനം, ഒട്ടിപ്പിടിച്ച വയർ, ഇതെല്ലാമറിയാഞ്ഞോ നേരായനേരത്തെല്ലാമരിച്ചെത്തും വിശപ്പ്, സഹിക്കാനറിയില്ലെന്ന ക്രൂര വിധി. സ്വച്ഛമൊരു ഗുഹയ്ക്കുള്ളിലൊളിപ്പിച്ച മനുഷ്യ സ്വത്വം. മധു, മരണത്തിലേക്ക് നടന്നത് വിശപ്പിന്റെ വഴിയിലൂടെ നഗരത്തിലെ മനുഷ്യമനസ്സെന്ന തീ പിശച്ചിനകത്തളത്തിലേക്ക്. മധു, നിന്റെ ദൈന്യ മുഖം എരിയുന്നുവെന്നിൽ... നിന്റെ വിശപ്പ് ഒരു മണി വറ്റിറങ്ങാതെ- യസ്വസ്ഥമാക്കുന്നുവെന്നെ. മധു, ഒരു മാപ്പിലും തീരാത്ത പാപമായെന്റെ മനുഷ്യ ജന്മത്തിന്.             @SK
⚫🔴🔵⚫🔴🔵⚫🔴🔵⚫ ഭൂലോകം ഉളളം കയ്യിൽ തിരിയുന്നു നാം തലകുമ്പിട്ടതിൽ വട്ടം തിരിയുന്നു.          ✍🏼സുജിത് കുട്ടനാരി 📱📱📱📱📲📲📱📱📱📱
ഉണ്ണാനിരുന്നു വയർ നിറച്ചുണ്ടു ഉറങ്ങാൻ കിടന്നു മരണമെന്നോണമങ്ങനെ മിണ്ടാതിരിക്കാം ജീവിതമീവിധമുരുണ്ടുരുണ്ടങ്ങനെ പോകും, വെറുതെന്തിന്?        @SK
👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾👩🏽‍🌾 *കുട്ടിയും ബസും* കുട്ടിക്ക് ബസൊരോർമ്മ പഠിച്ചനാൾ  ഇഷ്ടമില്ലാത്തയോർമ്മ. കൈ നീട്ടിയാൽ നിർത്തുകില്ല. നിർത്തിയാലോ കൈവിട്ടു കളയും. നിർത്തിയിട്ടൊന്നിൽ കയറിയോ കേൾക്കണം തെറി, മാനം കളഞ്ഞു പോം. ചേട്ടൻമാർക്കില്ല ദയാവായ്പ് വീട്ടിലും കുട്ടി കാണില്ലെ? ചില്ലറക്കാരായ കുട്ടികൾ ബസിലോ ചില്ലറയല്ല ദുരിതം.             ✍🏼സുജിത് കുട്ടനാരി 🚎🚎🚎🚎🚎🚎🚎🚎🚎🚎
✒✒✒✒✒✒✒✒✒✒  *ലോക മാതൃഭാഷാ ദിനം* ആശംസകൾ മമ്മിയേം ഡാഡിയേം അവരെടുത്തോട്ടെ എന്റെമ്മയേം അച്ഛനേ- മെനിക്കു വേണം.       ✍🏼സുജിത് കുട്ടനാരി 📝📝📝📝📝📝📝📝📝📝
🎥🎥🎥🎥🎥🎥🎥🎥🎥🎥                കല്ലായി എഫ്.എം കോഴിക്കോട് പ്രത്യേകിച്ചും കല്ലായി വീണ്ടും മലയാള സിനിമയുടെ കഥാപാശ്ചാത്തലമായി എത്തിയതാണ് കല്ലായ് എഫ്.എം. മരവ്യവസായം കൊണ്ട് ചരിത്രപരമായി തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയതാണ് കല്ലായി. മരമുരുളുകളും മില്ലുകളും ആടയാഭരണങ്ങളായ കല്ലായിയിൽ സംഗീത ചക്രവർത്തി സാക്ഷാൽ മുഹമ്മദ് റഫിയെ ഭ്രാന്തമായി ആരാധിക്കുന്ന  ബാപ്പുവുണ്ടായിരുന്നുവെന്നതാണ് ലോകം അറിയാൻ പോകുന്ന കല്ലായി കഥ. അതെ സിലോൺ ബാപ്പുവിന്റെ സംഭവ ബഹുലമായ റഫിഭ്രമ കഥയാണ് കല്ലായ് എഫ്.എം.എന്ന് ചുരുക്കി പറയാം.         റഫി ആവേശിച്ച ബാപ്പു തന്റെ കല്ലായ് എഫ്.എം റേഡിയോ സ്വന്തം ആഗ്രഹ പൂർത്തീകരണത്തിനുള്ള ആയുധമാക്കുന്നു. റഫി സംഗീതം മാത്രമല്ല കല്ലായിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും  ബാപ്പുവിന്റെ ഹൃദയത്തെ മഥിക്കുന്നു.കലയെക്കുറിച്ചുള്ള ബാപ്പുവിന്റെ നിലപാട് വർത്തമാനകാല സാമൂഹിക സങ്കീർണ്ണതകൾക്ക് ഉത്തരമാകുന്നുവെന്നുത് ഈ ചലച്ചിത്രത്തിന്റെ സമകാലിക പ്രസക്തി വ്യക്തമാക്കുന്നു.       സംഗീതത്തോടൊപ്പം പ്രണയവും പരിസ്ഥിതിയും മുതലാളിത്ത വ്യാമോഹങ്ങളുമെല്ലാം  ചേർത്ത് തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ വിനീഷ് മില്ലേനിയം പ്രേക്ഷക
പ്രിയപ്പെട്ടവരെ സ്നേഹാശംസകൾ
https://schoolpressmagazine.blogspot.in/2014/05/blog-post_1448.html?spref=fb&m=1