മാപ്പില്ല.


മധു
അച്ഛനുമമ്മയും
മധുരമായ്
വിളിച്ചപേര്.
ജീവിതം
കയ്പുള്ളതെല്ലാം
കൊടുത്തവന് .
താളം പിഴച്ച
മനം,
ഒട്ടിപ്പിടിച്ച
വയർ,
ഇതെല്ലാമറിയാഞ്ഞോ
നേരായനേരത്തെല്ലാമരിച്ചെത്തും
വിശപ്പ്,
സഹിക്കാനറിയില്ലെന്ന
ക്രൂര വിധി.
സ്വച്ഛമൊരു
ഗുഹയ്ക്കുള്ളിലൊളിപ്പിച്ച
മനുഷ്യ സ്വത്വം.
മധു,
മരണത്തിലേക്ക് നടന്നത്
വിശപ്പിന്റെ വഴിയിലൂടെ
നഗരത്തിലെ
മനുഷ്യമനസ്സെന്ന
തീ പിശച്ചിനകത്തളത്തിലേക്ക്.
മധു,
നിന്റെ ദൈന്യ മുഖം
എരിയുന്നുവെന്നിൽ...
നിന്റെ വിശപ്പ്
ഒരു മണി വറ്റിറങ്ങാതെ-
യസ്വസ്ഥമാക്കുന്നുവെന്നെ.
മധു,
ഒരു മാപ്പിലും തീരാത്ത
പാപമായെന്റെ
മനുഷ്യ ജന്മത്തിന്.

            @SK

Comments

Popular posts from this blog