Posts

Showing posts from June, 2018
🔅🔅🔅🔅🔅🔅🔅🔅🔅🔅        *നേരും നുണയും* നേരെന്തെന്തെന്നറിയാം നേരാരിലാണെന്നുമറിയാം, എങ്കിലുമാനേര് ഞാനായ് പറഞ്ഞിട്ട് നേടീടണോ വിരോധം വൃഥാ. നാട്ടു നേരെല്ലാം നേരിടുന്നുണ്ടീ നേരെയല്ലാത്തീ വിചാരം.. ........................................... നേരിനുണ്ടൊരു സങ്കടം തന്നെക്കണ്ടിട്ടും കണ്ടെന് മിണ്ടാത്തതിൽ. ........................................... നുണ നുണഞ്ഞിരുന്നാലുണങ്ങും. ........................................... നാണമില്ലാത്തോന്റെ നാവു നീളേ നുണ. നാടാകെ നുണ ച്ചൊല്ലി നാടൊരു നുണയൂരായി.        ✍🏼സുജിത് കുട്ടനാരി 🙊🙊🙊🙊🙊🙊🙊🙊🙊🙊
📚📚📚📚📚📚📚📚📚📚 *വായനശാലയിലേക്കുള്ള വഴി* വായനശാലയിലേക്കുള്ള വഴിയിൽ വെറുതെയോരോ ചിന്തകൾ തടസ്സമിട്ടു. വിശക്കുന്നല്ലൊ വായന വയർ നിറയ്ക്കുമൊ? വീട്ടിലേക്കുള്ളതെല്ലാം വായന വാങ്ങി വയ്ക്കുമൊ? പ്രതിചിന്തകൾ വിലങ്ങനെ വഴി തടഞ്ഞു നിന്നു. വായിച്ചു പാതിയായതും വായിച്ചിടാൻ വെമ്പുന്നതും ലോകം മാറ്റിമറിച്ചതും പുസ്തകങ്ങൾ എവിടെ നിന്നോ വന്നു വന്നു നിറഞ്ഞ് നിന്നു. വഴിയേതെന്നറിയാതെത്തീ വായനയ്ക്കുള്ള വിശപ്പ്. തടസ്സങ്ങളെ ഭേദിച്ചു വായനാശാലയിലേക്കുള്ള വഴി വിശാലമായ് തുറന്ന് വെച്ചു.        ✍🏼 സുജിത് കുട്ടനാരി 📚📚📚📚📚📚📚📚📚📚
☔ സഹയാത്രിക ഏറെ നേരമായി കാത്തിരിക്കുന്നു. എന്നിട്ടും എത്താതിരുന്നത് കണ്ട് അയാൾക്ക് വലിയ വിഷമമായി.   ഒരു ഇളം കാറ്റിന്റെ അകമ്പടിയോടെ അവൾ വരുന്നത് കണ്ട് അയാൾ ഇരിപ്പിടം വിട്ടു എഴുന്നേറ്റു. മെല്ലെ നടന്നു. നെറ്റിത്തടത്തെ ഒരു കുളിർ വിരൽതൊട്ട പാടെ  'ശ്ശെ, നടുറോട്ടിലിങ്ങനെ.' അയാൾക്കപ്പോൾ നാണമായി. നെറ്റിത്തടത്തിൽ നിന്ന്  അയാളുടെ മാറിലും കാൽവിരൽ തുമ്പുകളിലും സ്പർശിച്ചു. അയാൾ തന്റെ വലതു കൈവിരലൊന്നമർത്തി.  വിരിഞ്ഞു വിടർന്ന കുടക്ക് പുറത്ത് അവൾ . കൈവിരലുകൾ വെച്ചു താളമിട്ടു. അയാൾ നടത്തം മെല്ലെയാക്കി... മെല്ലെ... മെല്ലെ... അവളുടെ കഥകൾക്ക് ചെവികൊടുത്തു. അവളുടെ പാട്ടുകൾക്ക് നേർത്ത ഒരു ചൂളത്താൽ ശ്രുതി ചേർത്തു. ദൂരമെത്രയെന്നറിഞ്ഞില്ല. അയാൾ നടന്നു കൊണ്ടേ യിരുന്നു. ചാഞ്ഞും ചെരിഞ്ഞു എത്ര മാറി നടന്നിട്ടും അവളുടെ ആശ്ലേഷണത്തിന്റെ.. ചുംബനത്തിന്റെ പാടുകൾ അയാളെയാകെ ഈറനണിയിച്ചു.  പ്രണയത്തിന്റെ നൂറ് നൂറ് വിരലുകൾ കോർത്ത് പിടിച്ച് അവൾക്കൊപ്പം അയാളും മാഞ്ഞു മറഞ്ഞു പോയി.      ( ഒരു തുള്ളി മഴക്കഥ)            ✍🏼 സുജിത് കുട്ടനാരി.
സി.സി.ടി.വി യൊക്കെ കൺതുറക്കും മുമ്പ്  പള്ളിക്കൂടത്തിന്റെ പടിഞ്ഞാറ്, വരാന്തയിലൂടെ കാണാം കാരമുള്ളും പുൽപ്പെടർപ്പുകളും വഴിമാറിയുണ്ടായ കാലടിപ്പാടിലൂടെ റോഡിലേക്കെത്തുന്ന പറമ്പിന്റെയതിര് ഇറക്കത്തിൽ ഒരു കഷണ്ടിത്തല  അസ്തമിക്കുന്നത് .നേരം വൈകുന്നേരം മൂന്ന് മണിയായിരിക്കും. കിഴക്ക് ഇങ്ങേ തലക്കൽ വരാന്തയിലെ തൂണിനു ചാരി ആ കാഴ്ച കണ്ട് നിന്ന് ഒടുക്കം തന്നെ മെലിഞ്ഞ ഇടം കയ്യിലെ തളർന്നു തൂങ്ങിയ വാച്ച് നേരയാക്കി നെടുവീർപ്പിടുന്ന സീനിയർ അസിസ്റ്റന്റ്, ഹെഡ്മാസ്റ്റർ നാണുക്കുട്ടനെ പ്രാകും. 'ചാർജെഴുതിയിട്ടുേന്നോൻ ഇത് വല്ലതും കാണന്നുണ്ടൊ? വല്ലോരും കയറി വന്ന് സയൻസിന്റ കാര്യം ചോദിച്ചാ എനിക്ക് പടിഞ്ഞാറോട്ട് ചൂണ്ടാമ്പറ്റൊ?' ........................................... .......................................... ചക്രവർത്തി മാഷ് അടയാളപ്പെടുത്തുന്നു താൻ കണ്ട ചക്രവാളം. 😊@SK