📚📚📚📚📚📚📚📚📚📚

*വായനശാലയിലേക്കുള്ള വഴി*

വായനശാലയിലേക്കുള്ള വഴിയിൽ
വെറുതെയോരോ ചിന്തകൾ തടസ്സമിട്ടു.
വിശക്കുന്നല്ലൊ
വായന വയർ നിറയ്ക്കുമൊ?
വീട്ടിലേക്കുള്ളതെല്ലാം
വായന വാങ്ങി വയ്ക്കുമൊ?
പ്രതിചിന്തകൾ വിലങ്ങനെ
വഴി തടഞ്ഞു നിന്നു.
വായിച്ചു പാതിയായതും
വായിച്ചിടാൻ വെമ്പുന്നതും
ലോകം മാറ്റിമറിച്ചതും
പുസ്തകങ്ങൾ എവിടെ നിന്നോ
വന്നു വന്നു നിറഞ്ഞ് നിന്നു.
വഴിയേതെന്നറിയാതെത്തീ
വായനയ്ക്കുള്ള വിശപ്പ്.
തടസ്സങ്ങളെ ഭേദിച്ചു
വായനാശാലയിലേക്കുള്ള വഴി
വിശാലമായ് തുറന്ന് വെച്ചു.

       ✍🏼 സുജിത് കുട്ടനാരി

📚📚📚📚📚📚📚📚📚📚

Comments

Popular posts from this blog