🔅🔅🔅🔅🔅🔅🔅🔅🔅🔅


       *നേരും നുണയും*


നേരെന്തെന്തെന്നറിയാം
നേരാരിലാണെന്നുമറിയാം, എങ്കിലുമാനേര് ഞാനായ് പറഞ്ഞിട്ട്
നേടീടണോ വിരോധം വൃഥാ.
നാട്ടു നേരെല്ലാം നേരിടുന്നുണ്ടീ
നേരെയല്ലാത്തീ വിചാരം..


...........................................



നേരിനുണ്ടൊരു സങ്കടം
തന്നെക്കണ്ടിട്ടും
കണ്ടെന് മിണ്ടാത്തതിൽ.


...........................................



നുണ നുണഞ്ഞിരുന്നാലുണങ്ങും.

...........................................

നാണമില്ലാത്തോന്റെ
നാവു നീളേ നുണ.
നാടാകെ നുണ ച്ചൊല്ലി
നാടൊരു നുണയൂരായി.


       ✍🏼സുജിത് കുട്ടനാരി



🙊🙊🙊🙊🙊🙊🙊🙊🙊🙊

Comments

Popular posts from this blog