വിഷു സന്ധ്യേ നീയിങ്ങനെയീവഴി വരല്ലെ..
........................................

വെളിച്ചമണഞ്ഞ്,
നിശ്ശബ്ദമായ്,
വിങ്ങി വിളറിയീ-
വിഷുസന്ധ്യ..

നീയിങ്ങനെ
യീവഴിയിലിനി വരല്ലേ..
എന്റെ കുഞ്ഞുറങ്ങുന്നു,
പൂമ്പാറ്റയായ്
പാറി നടന്നവൾ,
ഇളംകാറ്റിനെ
കുസൃതിയോടുമ്മവെച്ചാ-
ടും നറും പൂവിതൾ,
താഴ്വരയിൽ
മിന്നി മിന്നിക്കുണുങ്ങി-
യോരോമന താരകം...
ഉറങ്ങുന്നുയിനിയുണരാതെ
വിഷു സന്ധ്യേ
നീയിനിയിങ്ങനെ
ഈ വഴി വരല്ലെ..

സ്വപ്നങ്ങളെ
താലോലിച്ചവൾ നടന്നകന്നു
വഴിതെറ്റിയേതോ
നികൃഷ്ടകരങ്ങൾ
കവർന്നവളെ..
ഒരു നോക്കു കണ്ടേ...
കഷ്ടമൊരു ചിതറിയ പൂപോ-
ലെന്നോമന പൈതൽ,
വിഷു സന്ധ്യേ
നീയിനിയിങ്ങനെ
ഈ വഴി വരല്ലെയെൻ
കുഞ്ഞുനെക്കൂടി കരുതലോ-
ടൊന്നോർക്കാതെ.

       സുജിത് കുട്ടനാരി.

Comments

Popular posts from this blog