💦💦💦💦💦💦💦💦💦💦


*ജലദിനാശംസകൾ*




💦💦💦💦💦💦💦💦💦💦



ജലമർമ്മരം


ജലം കുടിച്ചല്ല
മുടിച്ചാണ് വറ്റിച്ചത്.
ജീവജലം ചാർത്തിക്കൊടുത്തവർ,
ചോർത്തിയെടുത്തവർ
മറക്കുമെല്ലാം നിസ്സാരമായ്.
നിങ്ങളുടെ രക്തം
പുനർജ്ജനിക്കും കാലം,
ജലം വറ്റി വറ്റി
മുടിഞ്ഞ ഭൂവിൽ
പ്രാണനായലറിക്കരഞ്ഞലഞ്ഞിടും
വംശപരമ്പരയ്ക്ക് സുഖിക്കാൻ
പ്രാണനലിഞ്ഞ പച്ചപ്പുമുറവയും
തീറെഴുതി ,
തീറുവാങ്ങി കാശാക്കി,
നാടു വാണതും.
ശിഷ്ടം കാണിക്കവഞ്ചിയിൽ
സ്വർഗ്ഗത്തിന്നായ് നിക്ഷേപിച്ചതും...


     ✍🏼സുജിത് കുട്ടനാരി



🌱🌱🌱🌱🌱🌱🌱🌱🌱🌱

Comments

Popular posts from this blog