Posts

Showing posts from March, 2018
🔆🔆🔆🔆🔆🔆🔆🔆🔆🔆 കുഞ്ഞുണ്ണി മാഷ് കുഞ്ഞുങ്ങളുടെ മനസിൽ കുഞ്ഞായിട്ടൊരു മാഷ്. കുഞ്ഞൊരു മുണ്ടും ചുറ്റി കുഞ്ഞിക്കുപ്പായോ മിട്ട് കുഞ്ഞി മുഖത്തൊരു വട്ടക്കണ്ണട കുഞ്ഞിത്താടി നിറഞ്ഞും കുഞ്ഞുങ്ങൾക്ക് രസിക്കും കുഞ്ഞിക്കഥകൾ പറഞ്ഞും കുഞ്ഞിക്കവിതകൾ ചൊല്ലീം കുഞ്ഞുങ്ങുടെ മനസിൽ കുഞ്ഞായിട്ടൊരു മാഷ്.         ✍🏼സുജിത് കുട്ടനാരി 🔅🔅🔅🔅🔅🔅🔅🔅🔅🔅
💦💦💦💦💦💦💦💦💦💦 *ജലദിനാശംസകൾ* 💦💦💦💦💦💦💦💦💦💦 ജലമർമ്മരം ജലം കുടിച്ചല്ല മുടിച്ചാണ് വറ്റിച്ചത്. ജീവജലം ചാർത്തിക്കൊടുത്തവർ, ചോർത്തിയെടുത്തവർ മറക്കുമെല്ലാം നിസ്സാരമായ്. നിങ്ങളുടെ രക്തം പുനർജ്ജനിക്കും കാലം, ജലം വറ്റി വറ്റി മുടിഞ്ഞ ഭൂവിൽ പ്രാണനായലറിക്കരഞ്ഞലഞ്ഞിടും വംശപരമ്പരയ്ക്ക് സുഖിക്കാൻ പ്രാണനലിഞ്ഞ പച്ചപ്പുമുറവയും തീറെഴുതി , തീറുവാങ്ങി കാശാക്കി, നാടു വാണതും. ശിഷ്ടം കാണിക്കവഞ്ചിയിൽ സ്വർഗ്ഗത്തിന്നായ് നിക്ഷേപിച്ചതും...      ✍🏼സുജിത് കുട്ടനാരി 🌱🌱🌱🌱🌱🌱🌱🌱🌱🌱
🏏⚽🏏⚽🏏⚽🏏⚽🏏⚽🏏 വേനലവധി വേവലാധിയില്ലാത്ത വേനലവധി വന്നു. വേണ്ടിനി പാഠം പഠിക്കൽ വേണ്ടിനി പരീക്ഷാ ഭയങ്ങൾ ഉറക്കം വെടിയെണ്ടു- ല്ലസക്കളികൾ വെടിയണ്ട, വേണ്ടിനി പഠിക്കൂ.. പഠിക്കെ- ന്നമ്മയുമച്ഛനും പിമ്പേ നടപ്പ്. വേനലവധി വന്നു... ...................................       ✍🏼സുജിത് കുട്ടനാരി 🚶🏽‍♀🚶🏽‍♂🚶🏽‍♀🚶🏽‍♂🚶🏽‍♀🚶🏽‍♂🚶🏽‍♀🚶🏽‍♂🚶🏽‍♀🚶🏽‍♂
🗞🗞🗞🗞🗞🗞🗞🗞🗞🗞  *പരസ്യം ആവശ്യമുണ്ട്* . രഹസ്യങ്ങളുണ്ടുളളിൽ പരസ്യമാക്കുവാൻ പരസ്യം കിട്ടിയില്ലേലതെല്ലാം രഹസ്യമായ് തന്നെയിരുന്നിടും.       ✍🏼സുജിത് കുട്ടനാരി ✒✒✒✒✒✒✒✒✒✒