Posts

Showing posts from April, 2018
വിഷു സന്ധ്യേ നീയിങ്ങനെയീവഴി വരല്ലെ.. ........................................ വെളിച്ചമണഞ്ഞ്, നിശ്ശബ്ദമായ്, വിങ്ങി വിളറിയീ- വിഷുസന്ധ്യ.. നീയിങ്ങനെ യീവഴിയിലിനി വരല്ലേ.. എന്റെ കുഞ്ഞുറങ്ങുന്നു, പൂമ്പാറ്റയായ് പാറി നടന്നവൾ, ഇളംകാറ്റിനെ കുസൃതിയോടുമ്മവെച്ചാ- ടും നറും പൂവിതൾ, താഴ്വരയിൽ മിന്നി മിന്നിക്കുണുങ്ങി- യോരോമന താരകം... ഉറങ്ങുന്നുയിനിയുണരാതെ വിഷു സന്ധ്യേ നീയിനിയിങ്ങനെ ഈ വഴി വരല്ലെ.. സ്വപ്നങ്ങളെ താലോലിച്ചവൾ നടന്നകന്നു വഴിതെറ്റിയേതോ നികൃഷ്ടകരങ്ങൾ കവർന്നവളെ.. ഒരു നോക്കു കണ്ടേ... കഷ്ടമൊരു ചിതറിയ പൂപോ- ലെന്നോമന പൈതൽ, വിഷു സന്ധ്യേ നീയിനിയിങ്ങനെ ഈ വഴി വരല്ലെയെൻ കുഞ്ഞുനെക്കൂടി കരുതലോ- ടൊന്നോർക്കാതെ.        സുജിത് കുട്ടനാരി.